Connect with us

Kozhikode

കൊടുവള്ളിയില്‍ അനധികൃത മണല്‍ വാരല്‍ വ്യാപകം

Published

|

Last Updated

കൊടുവള്ളി: വെളുത്തേടത്ത് കടവ്, ചീരുകണ്ടി കടവ് എന്നിവിടങ്ങളില്‍ അനധികൃത മണല്‍വാരല്‍ വ്യാപകമെന്ന് പരാതി. റബര്‍ ട്യൂബ് ഉപയോഗിച്ച് പകല്‍ സമയങ്ങളില്‍ പോലും മണല്‍ വാരുകയാണിവിടെ. മുമ്പ് രാത്രി കാലങ്ങളിലായിരുന്നു മണല്‍ വാരിയിരുന്നത്. ഗുഡ്‌സ് ഓട്ടോകളിലാണ് പകല്‍ സമയങ്ങളില്‍ മണല്‍ കടത്തിക്കൊണ്ടു പോകുന്നത്. രാത്രി കാലങ്ങളില്‍ വലിയ വാഹനങ്ങള്‍ ഉപയോഗിച്ച് മണല്‍ കടത്തുകയാണ്.
മൊയോട്ട , മാതോലത്ത് കടവുകളിലും മണല്‍വാരല്‍ തകൃതിയായി നടക്കുന്നതായി പരാതിയുണ്ട്. പോലീസിന്റെ ശ്രദ്ധ കുറയുന്ന സമയങ്ങളിലാണ് മണല്‍ വാരല്‍ രൂക്ഷമാകുന്നത്.
അനധികൃത മണല്‍ വാരലിനെതിരെ പുഴ സംരക്ഷണ സമിതികള്‍ പലയിടങ്ങളിലും രൂപവത്കരിച്ചിരുന്നു. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിലച്ച അവസ്ഥയിലാണ്. മണല്‍ വാരലിനെതിരെ പരാതിപ്പെടാന്‍ പോലും സംരക്ഷണ സമിതിക്കാരില്ലെന്ന ആക്ഷേപവുമുണ്ട്.

---- facebook comment plugin here -----

Latest