Connect with us

Kozhikode

തര്‍ബിയ

Published

|

Last Updated

മുക്കം: എസ് എസ് എഫ് തര്‍ബിയ പരിശീലന പദ്ധതിക്ക് മുരിങ്ങംപുറായില്‍ തുടക്കമായി. ടൗണ്‍ സുന്നി ജമുഅ മസ്ജിദില്‍ സംഘടിപ്പിച്ച തര്‍ബിയയുടെ ഔപചാരിക ഉദ്ഘാടനം സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി സുലൈമാന്‍ സഖാഫി നിര്‍വഹിച്ചു. സുല്‍ഫിക്കര്‍ സഖാഫി മുക്കം അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ഡിവിഷന്‍ ട്രെയിനിംഗ് സമിതി കണ്‍വീനര്‍ ഉസ്മാന്‍ സഖാഫി മാവൂര്‍ പഠന ക്ലാസിന് നേതൃത്വം നല്‍കി.
മുന്‍കാല പ്രാസ്ഥാനിക നേതാക്കള്‍, മഹല്ല് ഭാരവാഹികള്‍ യൂനിറ്റ് യു സി. യൂസുഫ് ടി കെ, ഒ മുഹമ്മദ് ഫസല്‍, സാബിര്‍ പി ടി സംബന്ധിച്ചു.

കളന്‍തോട്: എസ് എസ് എഫ് കളന്‍തോട് യൂനിറ്റ് തര്‍ബിയ പഠന ക്ലാസ് അല്‍ ഹുദായില്‍ നടന്നു. ഖാലിദ് സഖാഫി പുള്ളാവൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. കെ രിഫാള മുസ്‌ലിയാര്‍, ശാഹിദ്, റഈസ് പ്രസംഗിച്ചു.

 

Latest