Connect with us

Kerala

ബണ്ടി ചോറിനെ ഊളമ്പാറയിലേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി നിര്‍ദേശ പ്രകാരമാണ് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ബണ്ടി തന്നെയാണ് കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് കോടതി നടപടി. ദിവസങ്ങളായി ജയിലില്‍ മാനസിക നില തെറ്റിയവനെ പോലെ പെരുമാറുകയായിരുന്നു ബണ്ടി. എന്നാലിത് ജയില്‍ ചാടാനുള്ള തന്ത്രത്തിന്റെ ഭാഗമെന്ന നിഗമനത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ ബണ്ടിയുടെ ഭാഗത്തുനിന്നുണ്ടായതായി പോലീസ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാറിനും ജയില്‍ വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ജയിലില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും രാപകല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ജയിലില്‍ നിന്ന് രക്ഷപ്പെടല്‍ നടക്കില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ മാനസിക രോഗം അഭിനയിച്ച് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്താന്‍ കരുക്കള്‍ നീക്കിയതാണോയെന്ന ആശങ്കയും ജയില്‍ അധികൃതര്‍ക്കുണ്ട്. ബണ്ടിയെ ഊളമ്പാറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടില്ല. ഡല്‍ഹി സ്വദേശിയായ ബണ്ടി ചോറിന്റെ യഥാര്‍ഥ പേര് ദേവീന്ദര്‍ സിംഗ് എന്നാണ്. ഹൈടെക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ സ്ഥലങ്ങളില്‍ മാത്ര്േമ ഇയാള്‍ മോഷണം നടത്തിയിരുന്നുള്ളൂ. ബണ്ടി ചോറിനെതിരെ രാജ്യത്ത് 500ല്‍ അധികം കേസുകളുണ്ട്.

Latest