Connect with us

Kerala

തിരുവഞ്ചൂരുമായി തര്‍ക്കം; ആര്യാടന്‍ രാജി ഭീഷണി മുഴക്കി

Published

|

Last Updated

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് രാജി വെക്കുന്നുവെന്ന് ഭീഷണി മുഴക്കി. മന്ത്രിസഭാ യോഗത്തില്‍ കണ്‍സ്യൂമര്‍ ഫെഡിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഉണ്ടായ ചര്‍ച്ചയില്‍ തര്‍ക്കമുണ്ടായി. റെയ്ഡുകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന് ആര്യാടന്‍ പറഞ്ഞു.

അഴിമതിയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ അങ്ങനെയെങ്കില്‍ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആര്യാടന്‍ പ്രതികരിച്ചു. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ആര്യാടന്‍ രാജി ഭീഷണി മുഴക്കുകയുമായിരുന്നു.

Latest