Connect with us

Gulf

തൊഴില്‍ പരിശോധനക്ക് ഇനി വനിതാ ഉദ്യോഗസ്ഥരും

Published

|

Last Updated

അബുദാബി: തൊഴില്‍ കേന്ദ്രങ്ങളില്‍ പരിശോധനാ സംഘത്തില്‍ ഇനി വനിതാ സാന്നിധ്യവും. പുരുഷ ഉദ്യോഗസ്ഥര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ചില തൊഴില്‍ മേഖലകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള പരിശോധന ലക്ഷ്യം വെച്ചാണ് വനിതാ ഉദ്യോഗസ്ഥരെ തൊഴില്‍ മന്ത്രാലയം നിയമിച്ചിരിക്കുന്നത്.
വനിതാ ഉദ്യോഗസ്ഥരുടെ തൊഴില്‍ പരിശോധനകളുമായി ബന്ധപ്പെട്ട ചില പ്രത്യേക നിയമാവലികള്‍ ഉണ്ടാക്കിയതായി തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് അറിയിച്ചു.
തൊഴില്‍ മേഖലകളില്‍ പരിശോധന നടത്താനുള്ള 47 അംഗ സംഘത്തിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം അബുദാബി തൊഴില്‍ മന്ത്രാലയത്തില്‍ നടന്നു. ഇവരില്‍ 12 പേര്‍ വനിതാ ഉദ്യോഗസ്ഥരാണ്. രാജ്യത്ത് ആദ്യമായാണ് തൊഴില്‍ പരിശോധനക്ക് വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. ലേഡീസ് സലൂണ്‍ പോലെയുള്ള, പുരുഷ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി കയറിച്ചെന്ന് പരിശോധന നടത്താന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ള മേഖലകളിലാണ് വനിതാ സംഘം പരിശോധനക്കെത്തുകയെന്ന് മന്ത്രാലയം അറിയിച്ചു.

---- facebook comment plugin here -----

Latest