Connect with us

Gulf

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഖലീഫ പാര്‍ക്ക് അടച്ചിടുന്നു

Published

|

Last Updated

അബുദാബി: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അബുദാബിയിലെ പ്രസിദ്ധമായ ഖലീഫ പാര്‍ക്ക് താല്‍ക്കാലികമായി അടച്ചിടുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. നൂറുകണക്കിനു സ്വദേശികളും വിദേശികളുമായ സന്ദര്‍ശകരെ ദൈനംദിനം സ്വീകരിച്ചുകൊണ്ടിരിക്കുന്ന പാര്‍ക്ക് നിലവിലുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്ന ജോലികള്‍ക്കായാണ് അടച്ചിടുക.
ഇന്ന് മുതല്‍ നവംബര്‍ 15 വരെയാണ് പാര്‍ക്ക് അടച്ചിടുക. എന്നാല്‍ പാര്‍ക്കിന്റെ ഭാഗമായ വാട്ടര്‍ ഗെയിം പാര്‍ക്ക് “മര്‍ജാന്‍” പതിവ് രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നതാണ് മര്‍ജാന്‍. പ്രാദേശികവും അന്തര്‍ദേശീയവുമായ ധാരാളം പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ച നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഖലീഫ പാര്‍ക്ക്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രീയപ്പെട്ട വിനോദകേന്ദ്രവുമാണിത്.

---- facebook comment plugin here -----

Latest