Connect with us

Kerala

സര്‍ക്കാര്‍ ചെലവു ചുരുക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: മോശമായ ധനസ്ഥിതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കലിലേക്ക്. പുതിയ തസ്തികകള്‍ക്ക് നിയന്ത്രണം വന്നേക്കും. ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള വഴികള്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. ധനസ്ഥിതിയെപ്പറ്റി മന്ത്രിസഭായോഗത്തില്‍ ധനകാര്യ സെക്രട്ടറി വിശദീകരിച്ചു. ചെലവ് ഉയരുന്നുണ്ടെങ്കിലും വരുമാനത്തില്‍ കാര്യമായ വളര്‍ച്ചയില്ലെന്നും സെക്രട്ടറി വിശദീകരിച്ചു. ചെലവു ചുരുക്കാന്‍ തീരുമാനിച്ചെങ്കിലും വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പണം വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുക വഴി 460 കോടിയുടെ അധികബാധ്യത സര്‍ക്കാറിനുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യം, വാഹനനികുതി, രജിസ്‌ട്രേഷന്‍ എന്നിവയില്‍ നിന്നുള്ള വരുമാനം കുറഞ്ഞു.

6000 കോടി രൂപ കടമെടുത്തു ഇതുവരെ. ഈ നില തുടര്‍ന്നാല്‍ അടുത്ത വര്‍ഷം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് മുന്നില്‍ക്കണ്ടാണ് ചെലവു ചുരുക്കല്‍.

Latest