Connect with us

Kerala

സലീംരാജിനെ ഡി ജി പിക്ക് പേടിയാണോ എന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിനും പോലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സലീം രാജിനെ ഡി ജി പിക്ക് ഭയമാണോ എന്ന് ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ല. മുഖ്യമന്ത്രിയാണെന്ന മട്ടിലാണ് സലീംരാജിന്റെ പ്രവര്‍ത്തനങ്ങള്‍. സലീംരാജിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. വെറുമൊരു കോണ്‍സ്റ്റബിളായ സലീംരാജിനെ എന്തിനാണ് ഭയക്കുന്നത് എന്നും ഹൈക്കോടതി ചോദിച്ചു.

സലീംരാജിനെതിരെയുള്ള ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരം വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന സ്ഥാനം ദുരുപയോഗപ്പെടുത്തി സലീം രാജും ബന്ധുക്കളും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. ഭൂമി തട്ടിപ്പുകേസില്‍ സലീംരാജിന്റെ ഫോണ്‍ രേഖകള്‍ കിട്ടണമെന്ന ആവശ്യം അഡ്വക്കറ്റ് ജനറല്‍ നേരിട്ട് കോടതിയില്‍  എതിര്‍ത്തിരുന്നു.

 

Latest