Connect with us

National

നാലു വര്‍ഷം തടവ്: ഹബീബ് മസൂദിന് എം പി സ്ഥാനം നഷ്ടമായി

Published

|

Last Updated

ന്യൂഡല്‍ഹി: എം ബി ബി എസ് സീറ്റ് തട്ടിപ്പുകേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസിന്റെ രാജ്യസഭാ എം പിയുമായ റഷീദ് മസൂദിനെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇതോടെ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയായി മസൂദ്. വഞ്ചന, കള്ളരേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് മസൂദിനെതിരെ ചുമത്തിയത്. മസൂദിനെ കസ്റ്റഡിലെടുത്ത് ഉടന്‍ തന്നെ തീഹാര്‍ ജയിലിലേക്ക് കൊണ്ടുപോവും.

മസൂദിനെക്കൂടാതെ മുന്‍ ഐ എ എസ് ഓഫീസര്‍ എ കെ ജോയ്, മുന്‍ ഐ പി എസുകാരന്‍ ഗുര്‍ദയാല്‍ സിംഗ് എന്നിവര്‍ക്ക് 4 വര്‍ഷം തടവ് ലഭിച്ചു. ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം തടവും ലഭിച്ചു.

ത്രിപുരക്ക് കേന്ദ്ര പൂളില്‍ നിന്ന് ലഭിച്ച് എം ബി ബി എസ് സീറ്റുകളിലേക്ക് അര്‍ഹരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി എന്ന കേസിലാണ് മസൂദ് അടക്കമുള്ളവര്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. 1990-91 കാലയളവില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രിയായിരിക്കെയാണ് മസൂദ് തട്ടിപ്പ് നടത്തിയത്.

മസൂദിന് ലഭിച്ച ശിക്ഷ ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്ത സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണ് എന്ന് റാഞ്ചിയിലെ സി ബി ഐ കോടതി വിധിച്ചിരുന്നു. ലാലുവിന്റെ ശിക്ഷ വ്യാഴാഴ്ചയാണ് പ്രഖ്യാപിക്കുക.

---- facebook comment plugin here -----

Latest