Connect with us

Kerala

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്‌നംതീര്‍ക്കാന്‍ സോണിയാഗാന്ധി ഇടപെടുന്നു. ഈ മാസം പത്തിന് ശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കേരളത്തിലെത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസ് മന്ത്രിമാരുടെയും എംപിമാരുടേയും യോഗം വാസ്‌നിക് വിളിച്ച ചേര്‍ക്കും. കേരളത്തിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ഗുരുതരമായണെന്ന് ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് യോഗം വിളിക്കുന്നത്. കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാണെന്ന് ഘടക കക്ഷികള്‍ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു.

Latest