Connect with us

Business

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: 17 വര്‍ഷത്തിന് ശേഷം ആദ്യമായി അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.  ഇതിന്റെ ഭാഗമായി അവശ്യ സേവനങ്ങളൊഴികെയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കി. ഒബാമയുടെ സാമ്പത്തികപദ്ധതിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഭിന്നതയും നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വൈറ്റ് ഹൈസ് നിര്‍ദേശം നല്‍കി.പ്രതിസന്ധിയെ തുടര്‍ന്ന് പത്ത് ലക്ഷം ജീവനക്കാര്‍ ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കും.

എന്നാല്‍ ഇത്തരമൊരു അവസ്ഥ പൂര്‍ണമായും ഒഴിവാക്കാനാകുന്നതാണെന്ന് ബറാക് ഒബാമ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒബാമയുടെ സ്വപ്ന പദ്ധതിയായ ആരോഗ്യ സംരക്ഷണം, ഒബാമാകെയര്‍ നടപ്പാക്കുന്നത് മാറ്റി വെക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്.

ആരോഗ്യ രക്ഷാ പദ്ധതിക്ക് 3000 കോടി ഡോളര്‍ നീക്കിവെക്കാനുള്ള തീരുമാനത്തില്‍ യുഎസ് കോണ്‍ഗ്രസിനുള്ള എതിര്‍പ്പാണ് പ്രതിസന്ധിക്ക് കാരണം. ആരോഗ്യ പദ്ധതി നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടി വെക്കുകയോ റദ്ദാക്കുകയോ ചെയ്താല്‍ ബജറ്റിനെ പിന്തുണയ്ക്കാമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാട്.

1995 ഡിസംബര്‍ മുതല്‍ 1996 ജനുവരി ആറുവരെയാണ് അമേരിക്കയില്‍ അവസാനമായി അടിയന്തരാവസ്ഥയുണ്ടായത്. സാമ്പത്തിക അടിയന്തരാവസ്ഥ കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ഇടയാക്കും. കടമെടുക്കല്‍ ബില്ലിനെചൊല്ലി റിപ്പബ്ലിക്കന്‍മാരും സര്‍ക്കാറും ഭിന്നതയിലാണ്.