ഇറാന്റെ ‘മധുര സ്വര’ത്തില്‍ വീഴരുതെന്ന് അമേരിക്കയോട് ഇസ്‌റാഈല്‍

Posted on: October 1, 2013 12:53 am | Last updated: October 1, 2013 at 12:53 am

ജറുസലം: ഇറാന്റെ മധുര സ്വരത്തില്‍ വീണു പോകരുതെന്നും മണ്ടത്തരം കാണിക്കരുതെന്നും അമേരിക്കക്ക് ഇസ്‌റാഈലിന്റെ മുന്നറിയിപ്പ്. 34 വര്‍ഷമായി നിലച്ച നയതന്ത്ര ബന്ധം ഇറാനുമായി അമേരിക്ക പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി യു എസിന് മുന്നറിയിപ്പ് നല്‍കിയത്. അസാധാരണ സന്ദേശമാണ് വൈറ്റ് ഹൗസിന് നെതന്യാഹു അയച്ചത്. പുകമറക്കുള്ളില്‍ നിന്ന് ഇറാന്‍. മയക്കുന്ന മുദ്രകള്‍ കാണിക്കുമെന്നും ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കുന്നു. താന്‍ പറയുന്നത് സത്യമാണെന്നും മധുര വര്‍ത്തമാനത്തിലൂടെ ഇറാന്‍ കാര്യം സാധിക്കുമെന്നും നെതന്യാഹു പറയുന്നു. ഇസ്‌റാഈലിന്റെ സുരക്ഷ കണക്കിലെടുത്താണ് സന്ദേശമയക്കുന്നതെന്നാണ് നെതന്യാഹുവിന്റെ വാദം. ഇറാനെതിരെയുള്ള ഉപരോധം പിന്‍വലിക്കുന്നതിലും ഇസ്‌റാഈലിന് എതിര്‍പ്പുണ്ട്.