Connect with us

Kerala

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോഡിയെ വെല്ലുവിളിക്കുന്നു: തരൂര്‍

Published

|

Last Updated

തിരുവനന്തപുരം: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയോട് ഏറ്റുമുട്ടാന്‍ താന്‍ തയ്യാറെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം പിയുമായ ഡോ. ശശി തരൂര്‍. നരേന്ദ്ര മോഡി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടോ മൂന്നോ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും അതിലൊന്ന് തിരുവനന്തപുരമായിരിക്കുമെന്നുമുള്ള മാധ്യമ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മോഡി വരട്ടെ, അപ്പോള്‍ കാണാമെന്നും യു പി എ ഉയര്‍ത്തിപ്പിടിക്കുന്ന വികസന നയമാണ് ഈ കാലഘട്ടത്തിന് അനിവാര്യമെന്നും തരൂര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് തിരുവനന്തപുരം പാര്‍ലിമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള പാര്‍ട്ടി സി പി എമ്മല്ല, മുസ്‌ലിം ലീഗാണ്. ലീഗും കോണ്‍ഗ്രസും ഐക്യത്തോടെ മുന്നോട്ടുപോയാല്‍ എല്ലാ മേഖലകളിലും വിജയം വരിക്കാനാകും. സി എച്ച് ഇന്ത്യ കണ്ട ഏറ്റവും നല്ല വിദ്യാഭ്യാസ മന്ത്രിയായിരുന്നുവെന്നും അദ്ദേഹം എല്ലാത്തരത്തിലും മാതൃകയാണെന്നും ശശി തരൂര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest