കണ്ണൂര്‍ കരിവള്ളൂരില്‍ ഗ്യാസ് ടാങ്കര്‍ ചോരുന്നു

Posted on: September 29, 2013 5:48 pm | Last updated: September 29, 2013 at 5:48 pm
SHARE

TANKER LORRYകണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കരിവള്ളൂരിനും പാലക്കുന്നിനുമിടയില്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര് ചോരുന്നു. മംഗലാപുരത്ത് നിന്ന് ഗ്യാസ് കയറ്റി വരികയായിരുന്ന ടാങ്കര്‍ മരക്കൊന്പിലിടിച്ച് ടാങ്കറിന്റെ മുകളിലെ അടപ്പ് ഊരിത്തെറിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അഞ്ച് മണിയോടെയായിരുന്നു സംഭവം.

ഗ്യാസ് ചോര്‍ച്ച നിര്‍ത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സുരക്ഷാ സംവിധാനങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിച്ചു. ഇതുവഴിയുള്ള ഗതാഗതവും തടഞ്ഞു. പരിസരത്തെ വീടുകളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു.

സംഭവം നടന്നയുടന്‍ ഡ്രൈവര്‍ ഇറങ്ങി അടപ്പ് കൈകൊണ്ട് പൊത്തിപ്പിടിച്ച് ചോര്‍ച്ച തടയാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതേതുടര്‍ന്ന് ഡ്രൈവറുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.