മഅ്ദനിയുടെ മോചനം; മക്കള്‍ ഉപവസിക്കുന്നു

Posted on: September 25, 2013 11:32 pm | Last updated: September 25, 2013 at 11:32 pm
SHARE

മലപ്പുറം: അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഈ മാസം 28ന് മക്കളായ ഉമര്‍ മുക്താറും സ്വലാഹുദ്ദീന്‍ അയ്യൂബിയും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തുമെന്ന് കേരള മുസ്‌ലിം സംയുക്ത വേദി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തില്‍ ഓരോ ജില്ലകളില്‍ നിന്നും ആയിരത്തിലധികം പേര്‍ പങ്കെടുക്കും. ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കേരളാ മുസ്‌ലിം സംയുക്ത വേദി ഭാരവാഹികളായ ബാപ്പു മൈലക്കാട് ഷാ, അബ്ദുല്‍ മജീദ് അമാനി, മൂസ മുസ്‌ലിയാര്‍, ബാപ്പു പുത്തനത്താണി പങ്കെടുത്തു.