ഗൃഹനാഥയുടെ മാലപിടിച്ചുപറിച്ച ഹോംനഴ്‌സിനെ നാട്ടുകാര്‍ പിടികൂടി

Posted on: September 25, 2013 7:20 am | Last updated: September 25, 2013 at 7:20 am

crimeതിരുവനന്തപുരം: രോഗിപരിചരണത്തിന് ഹോംനഴ്‌സായെത്തിയ യുവാവ് ഗൃഹനാഥയുടെ കഴുത്തില്‍ കിടന്ന മൂന്നര പവന്റെ സ്വര്‍ണമാലയുമായി കടക്കാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കഠിനംകുളം ചാന്നാങ്കര സ്വദേശി ജോയി(35)യാണ് പിടിയിലായത്.

ശ്രീകാര്യം ഗാന്ധിപുരത്തെ സന്തോഷ്‌കുമാറിന്റെ വീട്ടില്‍ സന്തോഷ്‌കുമാറിന്റെ സഹോദരനെ പരിചരിക്കാന്‍ വെമ്പായത്തെ ഒരു ഏജന്‍സിയില്‍ നിന്നാണ് ജോയിയെ കഴിഞ്ഞ ദിവസം ജോലിക്ക് പറഞ്ഞ് വിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം ജോലിക്കെത്തിയ ജോയി സന്തോഷ്‌കുമാറിന്റെ മാതാവിന്റെ കഴുത്തില്‍ കിടന്ന മൂന്നരപവന്റെ സ്വര്‍ണമാല പിടിച്ചുപറിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ശ്രീകാര്യം എസ് ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ജോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നലികി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ  ആന്ധ്രാപ്രദേശിൽ മാസ്‌ക് ധരിക്കാൻ ഓർമിപ്പിച്ച ഭിന്നശേഷിക്കാരിയായ കീഴ്ജീവനക്കാരിക്ക് ക്രൂരമർദനം