ആധാര്‍: വിധി തിരുത്താന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേന്ദ്രം

Posted on: September 24, 2013 4:23 pm | Last updated: September 25, 2013 at 9:34 am
SHARE

veerappa moilyന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി തിരുത്താന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. ആധാറിന്റെ ലക്ഷ്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും സോളിസിറ്റര്‍ ജനറലുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ആര്‍ ടി സികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം നല്‍കുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയിലാണെന്ന് മൊയ്‌ലി പറഞ്ഞു. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.