സ്വര്‍ണക്കടത്ത്: ഫയാസിന്റെ ഉന്നതബന്ധങ്ങളെക്കുറിച്ച് സൂചന

Posted on: September 24, 2013 12:17 pm | Last updated: September 25, 2013 at 12:03 am

nedumasseriകൊച്ചി: നെടുമ്പോശ്ശേരി വഴി സ്വര്‍ണം കടത്തിയതിന് പിടിയിലായ പ്രധാനപ്രതി ഫയാസിന് ഉന്നതരുമായി ബന്ധമെന്ന് സൂചന. രാഷ്ട്രീയ-സിനിമാ രംഗത്തെ ഉന്നതരുമായി തനിക്ക് ബന്ധമുണ്ടെന്ന് ഫയാസ് പോലീസിനോട് ഇന്നലെ പറഞ്ഞിരുന്നു. ഇത് തെളിയിക്കാന്‍ തക്ക ഫോട്ടോകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വര്‍ണം കടത്താന്‍ സഹായം ചെയ്തു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

നെടുമ്പോശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് 20 കിലോ സ്വര്‍ണം രണ്ട് യുവതികളില്‍ നിന്ന് പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഫയാസിനെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചത്.