ഇറ്റലി സഹകരിക്കുന്നില്ല; കടല്‍ക്കൊലക്കേസ് പ്രതിസന്ധിയില്‍

Posted on: September 17, 2013 10:36 pm | Last updated: September 17, 2013 at 10:36 pm

italian-marines-fishermen-kന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിന്റെ വിചാരണക്ക് ഇറ്റലി സഹകരിക്കാത്തതിനാല്‍ കേസ് പ്രതിസന്ധിയിലാവുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാവികരെ ചോദ്യം ചെയ്യാന്‍ ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. നാലു നാവികരെ ചോദ്യം ചെയ്യാന്‍ ലഭിക്കുന്നില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കും.

എന്‍ ഐ എ ആണ് കേസ് അന്വേഷിക്കുന്നത്. കേസിന്റെ അന്തിമവിധി തയ്യാറാക്കാന്‍ നാവികരുടെ മൊഴി കൂടി വേണമെന്നാണ് എന്‍ ഐ എയുടെ നിലപാട്. ഇറ്റലിയിലുള്ള നാവികരെ ചോദ്യം ചെയ്യാന്‍ മൂന്നു നിര്‍ദേശങ്ങളാണ് ഇറ്റലി സമര്‍പ്പിച്ചത്. എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഇറ്റലിലേക്ക് പോവുക, വീഡിയോ കോണ്‍ഫറന്‍സ് വഴിയോ ഇ-മെയില്‍ വഴിയോ മൊഴി എടുക്കുക എന്നതായിരുന്നു അത്. എന്നാല്‍ ഇത് ആഭ്യന്തരമന്ത്രാലയം തള്ളുകയായിരുന്നു.

2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ കപ്പലായ എന്‍ട്രിക്ക ലെക്‌സിയില്‍ നിന്ന് വെടിയേറ്റ് മത്സ്യത്തൊഴിലാളികളായ അജീഷ് പിങ്കി, ജലസ്റ്റില്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.