Connect with us

Gulf

ഓണാഘോഷത്തിന് ഗള്‍ഫ് മലയാളികള്‍ ഒരുങ്ങി

Published

|

Last Updated

ഷാര്‍ജ: ഇന്ന് ഉത്രാടം നാള്‍. നാളെ തിരുവോണം. ഗള്‍ഫ് രാജ്യങ്ങളിലെങ്ങും മലയാളികള്‍ ഓണാഘോഷത്തിന്റെ തിരക്കിലാണ്. പൊന്നും ചിങ്ങമാസത്തിലെ പൊന്നോണത്തെ ആഹ്ലാദപൂര്‍വം വരവേല്‍ക്കുകയാണ് പ്രവാസികള്‍. വൈവിധ്യമാര്‍ന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് പ്രവാസികള്‍.
ഓണത്തിന്റെ വരവറിയിച്ച് ദിവസങ്ങള്‍ക്കു മുമ്പു തന്നെ താമസ സ്ഥലങ്ങളില്‍ അത്തപ്പൂക്കളങ്ങള്‍ ഒരുക്കിയിരുന്നു. ഇന്ത്യയില്‍ നിന്നടക്കം പൂക്കള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പൂക്കള്‍ക്ക് അല്‍പം വിലക്കൂടുതലുണ്ടെന്ന് ഉപഭോക്കാക്തക്കള്‍ പറയുന്നു. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വന്‍ ഡിമാന്റാണ്.
സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ തന്നെ തുറന്നിട്ടുണ്ട്. ഓണ സാധനങ്ങള്‍ വാങ്ങാന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വ്യാപാര സ്ഥാപനങ്ങളില്‍ കനത്ത തിരക്കാണ്. കഴിഞ്ഞ തവണത്തെ ഓണത്തിന് വിദ്യാലയങ്ങള്‍ അവധിയായിരുന്നതിനാല്‍ നല്ലൊരു ശതമാനം പ്രവാസികളും നാട്ടിലേക്ക് പോയിരുന്നു.
അതേസമയം പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ സംഘടനകളുടെ ഓണപ്പരിപാടികള്‍ക്ക് മങ്ങലേറ്റിറ്റുണ്ട്.