കനത്ത സുരക്ഷക്കിടയില്‍ അഖിലേഷ് യാദവ് മുസാഫര്‍ നഗറില്‍

Posted on: September 15, 2013 12:19 pm | Last updated: September 15, 2013 at 12:19 pm

akhilesh yadavuമുസാഫര്‍ നഗര്‍: കനത്ത സുരക്ഷക്കിടയില്‍ ഉത്തര്‍ പ്രദേഷ് മുഖ്യമന്ത്രി അഖിലേഷ് യാദവ് കലാപം തകര്‍ത്ത മുസാഫര്‍ നഗറിലെത്തി. സമാജ് വാദി പാര്‍ട്ടിയുടെ മുസ്ലിം മുഖവും നഗര വികസന മന്ത്രിയുമായ അസംഖാന്‍ അടക്കമുള്ളവര്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മുസാഫര്‍ നഗറിലെത്തിയിരിക്കുന്നത്. കലാപം അടിച്ചമര്‍ത്താത്തതില്‍ പ്രതിഷേധിച്ച് അസം ഖാന്‍ ആഗ്രയില്‍ നടന്ന സമാജ് വാദി പാര്‍ട്ടി യോഗം ബഹിഷ്‌കരിച്ചിരുന്നു.

കലാപത്തില്‍ 47 പേര്‍ കൊല്ലപ്പെടുകയും 43,000 ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ കലാപ പ്രദേശങ്ങള്‍ ശാന്തമാണ്. ഇതിനെ തുടര്‍ന്ന് മുസാഫര്‍ നഗറില്‍ കര്‍ഫ്യൂ 12 മണിക്കൂറായി ചുരുക്കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിങ്കളാഴ്ച്ച മുസാഫര്‍ നഗര്‍ സന്ദര്‍ശിക്കും.