ഇന്ന് ഒന്നാം ഓണം; മലയാളി ഉത്രാടപ്പാച്ചിലില്‍

Posted on: September 15, 2013 11:40 am | Last updated: September 15, 2013 at 11:45 am

pookalam

കൊച്ചി: ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് ഓണമൊരുക്കാനുള്ള ഉത്രാടപ്പാച്ചിലില്‍. പൂക്കളമൊരുക്കിയും ഓണ സദ്യയൊരുക്കാനുള്ള സാധനങ്ങള്‍ വാങ്ങിയും ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും.

വിലക്കയറ്റം ശക്തമാണെങ്കിലും ആഘോഷത്തിന്റെ മാറ്റുകുറക്കാന്‍ മലയാളി തയ്യാറാല്ല. വിപണികളെല്ലാം സജീവമാണ്. തെരുവ് കച്ചവടക്കാര്‍ക്കരികിലും ഓണത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള മേളകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

തെക്കന്‍ കേരളത്തില്‍ ഇന്ന് മഴ വിട്ടുനിന്നത് വിപണിയെ കൂടുതല്‍ സജീവമാക്കി. മലബാറില്‍ രാവിലെ പെയ്ത മഴ ഒന്നു തണുപ്പിച്ചെങ്കിലും വിപണിയില്‍ തിരക്ക് കൂടിവരുന്നുണ്ട്.