എമര്‍ജിംഗ് കേരള പരാജയമെന്ന വാദം തെറ്റ്: കുഞ്ഞാലിക്കുട്ടി

Posted on: September 14, 2013 12:10 am | Last updated: September 14, 2013 at 12:10 am

കണ്ണൂര്‍: എമര്‍ജിംഗ് കേരള പരാജയമാണെന്ന വാദം തെറ്റാണെന്നും ഇന്ത്യയില്‍ ഐ ടി മേഖലയില്‍ ഏറ്റവും മുന്നില്‍ കേരളമാണെന്ന് പഠനത്തില്‍ തെളിയിക്കപ്പെട്ടത് ഇതിനുള്ള മറുപടിയാണെന്നും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. ഗുജറാത്ത് പോലും കേരളത്തിന് പിറകിലാണ്. സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയില്‍ 1000 കമ്പനികള്‍ കൂടി വന്നിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.