Connect with us

Ongoing News

ഇന്ത്യയെ ഭിന്നിപ്പിച്ച്്് ഭരണംകൈയ്യാളാന്‍ ശ്രമിക്കുന്നു

Published

|

Last Updated

കാസര്‍കോട്: ഇന്ത്യയെ ഭിന്നിച്ചു ഭരണംകൈയ്യാളാന്‍ ശ്രമിക്കുന്ന ആളാണ് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന നരേന്ദ്രമോഡിയെന്ന് സി പി ഐ സമുന്നത നേതാവും മുന്‍ ജനറല്‍സെക്രട്ടറിയുമായ എ ബി ബര്‍ധന്‍ അഭിപ്രായപ്പെട്ടു. സി പി ഐ ജില്ലാകൗണ്‍സില്‍ ഓഫീസിന് വേണ്ടി കാസര്‍കോട് നുള്ളിപ്പാടിയില്‍ പണികഴിപ്പിച്ച ഡോ. എ സുബ്ബറാവു സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ ബര്‍ധന്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.