ബസ് മറിഞ്ഞ് 28 പേര്‍ക്ക് പരുക്ക്

Posted on: September 13, 2013 11:03 am | Last updated: September 13, 2013 at 11:03 am

കുറ്റിയാടി: കുറ്റിയാടി- നാദാപുരം സംസ്ഥാന പാതയില്‍ ബസ് റോഡിന് കുറുകെ മറിഞ്ഞ് 28 പേര്‍ക്ക് പരുക്കേറ്റു. നരിക്കൂട്ടുംചാലിനും മൊകേരിക്കും ഇടയില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപമാണ് അപകടമുണ്ടായത്.
ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിയാടി നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഉഷസ് ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന മോട്ടോര്‍ സൈക്കിളിനെ വെട്ടിക്കുന്നതിനിടെ ബസ് മറിയുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. നാട്ടുകാര്‍ ബസ് കുത്തിപ്പൊളിച്ചാണ് ആളുകളെ രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പരുക്കേറ്റ അരൂരിലെ മത്തത്ത് കണ്ണന്‍ (59), ഊരത്തെ പുലകുന്നുമ്മല്‍ സന്തോഷ് (34) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തമിഴ്‌നാട് സ്വദേശി ദുരൈ (60), വട്ടോളിയിലെ നീലിയോട്ട് ഇന്ദിര (45), അരൂരിലെ സലാം (43), മൊകേരിയിലെ ബിനീഷ് (26), വളയം സ്വദേശി രവീന്ദ്രന്‍ (47), വളയന്നൂരിലെ ജയദേവന്‍ (40), അരൂരിലെ ചന്ദ്രി (47), മൊകേരിയിലെ രാജീവന്‍ (39), അരൂരിലെ കോട്ടക്കല്‍ അമ്മദ് (56), അരൂരിലെ സുജിന (24), വട്ടോളിയിലെ അതുല്യ (17), വട്ടോളിയിലെ ബിന്ദു (36), മൊകേരിയിലെ ശോഭ (32), അരൂരിലെ ബാബു (46), അരൂരിലെ അമ്മദ് (59), വട്ടോളിയിലെ അക്ഷയ (15), അരൂരിലെ മൂന്നര വയസ്സുള്ള വൈഗ, താമരശ്ശേരിയിലെ തങ്കമ്മ (59), കൈവേലി സ്വദേശി നാണു (50), അരൂരിലെ അബ്ദുല്‍മജീദ് (45), നിട്ടൂര്‍ സ്വദേശി സുരേന്ദ്രന്‍ (40), കായക്കൊടിയിലെ രതീഷ് (23), കക്കട്ടിലെ മധുകുന്നുമ്മല്‍ ഗീത (32), വടയത്തെ കുനിയില്‍ ശോഭ (32) എന്നിവരെ കുറ്റിയാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.