സര്‍ക്കാര്‍ അഭിഭാഷകരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Posted on: September 12, 2013 7:52 pm | Last updated: September 12, 2013 at 8:04 pm

Kerala High Courtകൊച്ചി: രാഷ്ട്രീയമാണ് സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കാനുള്ള മാനദണ്ഡമെന്നും ഇത് കഴിവുള്ള അഭിഭാഷകരുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്നും പറഞ്ഞ ഹൈക്കോടതി പരാമര്‍ശം നീക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 107 സര്‍ക്കാര്‍ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ആദ്യമായിട്ടാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതി നിരീക്ഷണത്തിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ജസ്റ്റിസ് ഹാറൂണ്‍ റഷീദാണ് പരാമര്‍ശം നടത്തിയത്.

ഇത്തരം പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ ആത്മവീര്യം തകര്‍ക്കുമെന്നും പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അതിനാല്‍ പരാമര്‍ശം നീക്കണമെന്നുമാണ് അഭിഭാഷകര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.