Connect with us

Wayanad

എസ് എസ് എഫ് തരുവണ ഡിവിഷന്‍ സാഹിത്യോത്സവ്: പടിഞ്ഞാറത്തറ സെക്ടര്‍ ജേതാക്കള്‍

Published

|

Last Updated

തരുവണ: എസ് എസ് എഫ് തരുവണ ഡിവിഷന്‍ സാഹിത്യോത്സവില്‍ പടിഞ്ഞാറത്തറ സെക്ടര്‍ ജേതാക്കളായി. വാശിയേറിയ മത്സരത്തില്‍ 333 പോയിന്റ് നേടിയാണ് മൂന്നാം തവണയും കീരീടം നേടിയത്. ഇഞ്ചോടിഞ്ച് പൊരുതി 332 പോയിന്റുമായി തരുവണ സെക്ടര്‍ രണ്ടാം സ്ഥാനവും 166 പോയിന്റ് നേടി വെള്ളമുണ്ട സെക്ടര്‍ മൂന്നാം സ്ഥാനവും നേടി.
നാല് സെക്ടറുകളില്‍ നിന്നായി 200 ഓളം പ്രതിഭകള്‍ പങ്കെടുത്തു. മുണ്ടക്കുറ്റി കെ സി പൂക്കോയതങ്ങള്‍ നഗറില്‍ നടന്ന പരിപാടി ജില്ലാ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു.
ഹനീഫ് സഖാഫി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്‍മുഖന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട സോണ്‍ സെക്രട്ടറി സുലൈമാന്‍ അമാനി അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് ജില്ലാ സെക്രട്ടറി നാസര്‍ മാസ്റ്റര്‍ തരുവണ,റഫീഖ് സഖാഫി കുണ്ടാല, എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം കെ റഫീഖ്, പാറ അബ്ദുല്ല ഹാജി, റഫീഖ് കുപ്പാടിത്തറ, മുഹ് യദ്ദീന്‍ മിസ്ബാഹി, ഉബൈദ് കുന്നളം, ഇബ്‌റാഹീം തരുവണ,ത്വാഹിര്‍ നാലാം മൈല്‍ സംബന്ധിച്ചു. വിജയികള്‍ക്കുള്ള ട്രോഫി എസ് എസ് എഫ് ജില്ലാ ജനറല്‍സെക്രട്ടറി ജമാലുദ്ദീന്‍ സഅദി, പി പി മുഹമ്മദ് സഖാഫി ചെറുവേരി എന്നിവര്‍ വിതരണം ചെയ്തു.