തിരൂരങ്ങാടി, താനൂര്‍ ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്ക് ഇന്ന് തുടക്കം

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 1:59 pm

തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷന്‍ സാഹിത്യോത്സവ് ഇന്ന് മുതല്‍ ഞായര്‍വരേ കൊളപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം 3.30ന് സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. വൈകുന്നേരം 6.30ന് ഐപിബി ബുക്ക് ഫെയര്‍വേങ്ങര ബ്ലോക്ക് മെമ്പര്‍ വിഎ മുഹ്‌യദ്ദീന്‍ ഹാജി ഉദ്ഘാടനംചെയ്യും. നാളെ വൈകുന്നേരം 5.30ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും.ഏഴ് മണിക്ക് സാഹിത്യോത്സവ് വഖ്ഫ് ബോര്‍ഡ് മെമ്പര്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
പ്രശസ്ത കവി പി കെ ഗോപി വിശിഷ്ടാതിഥിയായിരിക്കും.തുടര്‍ന്ന് കാലമത്സരങ്ങള്‍ നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് മത്സര പരിപാടികള്‍ പുനരാരംഭിക്കും. വൈകുന്നേരം ഏഴിന് നടക്കുന്ന സമാപന സംഗമം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം എ മജീദ് സന്ദേശ പ്രഭാഷണം നടത്തും. 11 സെക്ടറുകളില്‍ നിന്നായി 78 ഇന മത്സരങ്ങളില്‍ 800ഓളം പ്രതിഭകള്‍ മാറ്റുരക്കും. ആറു വേദികളാണ് പരിപാടിക്ക് സജ്ജീകരിച്ചിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ പിഎ വഹാബ് തങ്ങള്‍, കെ മൂസബാഖവി, കെ എം നാസര്‍ സഖാഫി, വി മുജീബ് സഖാഫി പ്രസംഗിച്ചു.
താനൂര്‍: എസ് എസ് എഫ് താനൂര്‍ ഡിവിഷന്‍ സാഹിത്യോത്സവിന് ഇന്ന് തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിക്ക് മണലിപ്പുഴ ഇര്‍ഷാദിലാണ് വേദിയൊരുങ്ങുന്നത്. വൈകുന്നേരം മൂന്നിന് പതാക ജാഥ കുണ്ടൂരില്‍ നിന്ന് തുടങ്ങി മണലിപ്പുഴയില്‍ സമാപിക്കും. 4.30ന് സി അലി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. നാളെ വൈകുന്നേരം 4.30ന് ഉദ്ഘാടന സമ്മേളനത്തില്‍ എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് യുസൂഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നടത്തും.
കവി പി കെ ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍ വി അബ്ദു റസാഖ് സഖാഫി വെള്ളിയാംപുറം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി സാഹിത്യ മത്സരങ്ങള്‍ അരങ്ങേറും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ, പ്രൊഫ. ഇ പി ബാബു, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സക്കീര്‍ സഖാഫി, സി അലി മുസ്‌ലിയാര്‍, യഹ്‌യ സഖാഫി, പി ഹംസ, ഹൈദരലി അഷ്‌റഫി, പി എ ഫവാസ് പങ്കെടുത്തു.