നീലഗിരിയില്‍ ഡിവിഷന്‍ സാഹിത്യോത്സവുകള്‍ നാളെ ആരംഭിക്കും

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 1:45 pm

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ എസ് എസ് എഫ് ഡിവിഷന്‍ സാഹിത്യോത്സവുകള്‍ നാളെ ആരംഭിക്കും.
ഗൂഡല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് നാളെയും മറ്റെന്നാളും മാക്കമൂലയില്‍ വെച്ച് നടക്കും. ദേവര്‍ഷോല ഡിവിഷന്‍ സാഹിത്യോത്സവ് നാളെയും മറ്റെന്നാളും സൂസംപാടിയില്‍ വെച്ചും നടക്കും.
പന്തല്ലൂര്‍ ഡിവിഷന്‍ സാഹിത്യോത്സവ് നാളെയും മറ്റെന്നാളും പന്തല്ലൂരില്‍ വെച്ചും നടക്കും. വിദ്യാര്‍ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ് എസ് എസ് എഫ് സാഹിത്യോത്സവുകള്‍ നടത്തുന്നത്.
കലാസാഹിത്യരംഗത്ത് മികവ് പുലര്‍ത്തുന്ന മത്സരമാണ് സാഹിത്യോത്സവ്. ഡിവിഷന്‍ സാഹിത്യോത്സവുകളിലെ വിജയികള്‍ ജില്ലാ സാഹിത്യോത്സവില്‍ മാറ്റുരക്കും. സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെകന്‍ഡറി, സീനിയര്‍, ജനറല്‍ എന്നി ഏഴു വിഭാഗങ്ങളിലായി 90 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മതസാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. മൂന്ന് ഡിവിഷനുകളിലായി നടക്കുന്ന മത്സരത്തില്‍ ആയിരത്തില്‍പ്പരം മത്സരാര്‍ഥികള്‍ മാറ്റുരക്കും.