മോഡിക്ക് മോഹഭംഗം: പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നില്ലെന്ന്

Posted on: September 5, 2013 2:33 pm | Last updated: September 5, 2013 at 2:35 pm
SHARE

modi sadഗാന്ധിനഗര്‍: പ്രധാനമന്ത്രി പദം താന്‍ സ്വപ്‌നം കാണുന്നില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. 2017 വരെ ഗുജറാത്തിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും മോഡി പറഞ്ഞു. അധ്യാപക ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോഡി തന്റെ മോഹഭംഗം തുറന്നടിച്ചത്.

എന്‍ ഡി എയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത് മോഡിയെയായിരുന്നു. അതിനുള്ള കരുനീക്കങ്ങള്‍ മോഡി നടത്തുകയും ചെയ്തു. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നതും മോഡിയാണ്. എന്നാല്‍ എല്‍ കെ അഡ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മോഡിക്കെതിരെ രംഗത്ത് വന്നത് ബി ജെ പിയില്‍ ചേരിതിരിവിനിടയാക്കി. മുതിര്‍ന്ന നേതാക്കളെ മറികടന്ന് പ്രധാനമന്ത്രി പദം സ്വ്പനം കണ്ടിട്ട് കാര്യമില്ലെന്ന നിലയിലേക്ക് ഇതോടെ മോഡി എത്തിപ്പെടുകയായിരുന്നുവെന്ന് വേണം കരുതാന്‍.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ ഉയര്‍ത്തിക്കാട്ടിയതിന് ശേഷം ആദ്യമായാണ് മോഡി ഇക്കാര്യം നിഷേധിക്കുന്നത്.