പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷം നീട്ടി

Posted on: September 4, 2013 1:43 pm | Last updated: September 4, 2013 at 1:43 pm
SHARE

pscതിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലര വര്‍ഷം നീട്ടി. അടുത്ത റാങ്ക് ലിസ്റ്റ് വരുന്നത് വരെ കാലാവധി നീട്ടാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. 
താനൂരില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കാനും മുങ്ങിക്കപ്പല്‍ അപകടത്തില്‍ മരിച്ച നാവികരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. തിമിര ശസ്ത്രക്രിയയില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച്്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.