അധ്യാപക ദിനാഘോഷം: കലാമത്സരങ്ങള്‍ ഇന്ന്

Posted on: September 4, 2013 10:08 am | Last updated: September 4, 2013 at 10:08 am
SHARE

കണ്ണൂര്‍: ദേശീയ അധ്യാപക ദിനാഘോഷവും അധ്യാപക അവാര്‍ഡ് വിതരണവും ടി ടി ഐ, പി പി ടി ടി ഐ കലോത്സവവും ഇന്നും നാളെയും കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കണ്ണൂര്‍ ശിക്ഷക് സദന്‍ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. അധ്യാപക വിദ്യാര്‍ഥികള്‍ക്കുളള കലാമത്സരങ്ങള്‍ ഇന്ന് രാവിലെ 9.30 ന് തുടങ്ങും. വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മാനദാന സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ് ഉദ്ഘാടനം ചെയ്യും.നാളെ അധ്യാപക ദിനാഘോഷവും ശിക്ഷക് സദനും വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ അധ്യാപക അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വ്വഹിക്കും. ഏറ്റവും നല്ല പി ടി എ ക്കുളള അവാര്‍ഡ് വിതരണം മന്ത്രി കെ സി ജോസഫ് നിര്‍വ്വഹിക്കും. എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എം പി, പി കരുണാകരന്‍ എം പി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.കെ എ സരള, എം എല്‍ എ മാര്‍ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.