സെക്ടര്‍ സാഹിത്യോത്സവങ്ങള്‍ക്ക് പ്രൗഢ സമാപനം

Posted on: September 3, 2013 7:30 am | Last updated: September 3, 2013 at 7:30 am

മഞ്ചേശ്വരം: നാടെങ്ങും സര്‍ഗ വസന്തം വിരിയിച്ച് സെക്ടര്‍ സാഹിത്യോത്സവങ്ങള്‍ക്ക് സമാപിച്ചു. മഞ്ചേശ്വരം ഡിവിഷനിലെ പാത്തൂര്‍, മജീര്‍പള്ള, മീഞ്ച, മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, പൈവളികെ എന്നീ സെക്ടറുകളിലെ സാഹിത്യോത്സവുകളില്‍ ബൊള്‍മാര്‍, നടിബയല്‍, കോളിയൂര്‍, ദര്‍മ്മനഗര്‍, ബാളിയൂര്‍, ബോര്‍ക്കള, ഇര്‍ഷാദ് നഗര്‍, കെദുംമ്പാടി, സോങ്കാല്‍, ബേകൂര്‍, ബുബ്ബയ്യകട്ട, ഷിറിയകുന്നില്‍ എന്നീ യൂനിറ്റ്കള്‍ എതാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
ഈമാസം 7,8 തീയതികളില്‍ മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ് ബാക്രബയലില്‍ നടക്കും. കര്‍ണാടക മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്ഥാന നേതാക്കള്‍, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കും.
പെരിയ: എസ് എസ് എഫ് കുണിയ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു.
പെരിയ ബസാര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന പരിപാടിയില്‍ 65 ഇനങ്ങളിലായി 150ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
യഥാക്രമം കുണിയ, ചരുമ്പ, പെരിയ യൂനിറ്റുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാപനസമ്മേളനം അസ്ഹര്‍ പെരിയയുടെ അധ്യക്ഷതയില്‍ ഹനീഫ് സഅദി അല്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഷാനവാസ് മദനി ചേടിക്കുണ്ട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാന്‍ ഹാജി പെരിയ സമ്മാനദാനം നടത്തി.