ജില്ലാ എസ് വൈ എസ് പാഠശാല 6,7 തിയതികളില്‍ ഉദുമയില്‍

Posted on: September 2, 2013 7:48 am | Last updated: September 2, 2013 at 7:48 am

കാസര്‍കോട്: സംഘടനാ ശാക്തീകരണം ലക്ഷ്യംവെച്ച് എസ് വൈ എസ് സജ്ജീകരിച്ച സംഘടനാ സ്‌കൂള്‍ ഭാഗമായി സംഘടിപ്പിക്കുന്ന പാഠശാല ആറ്, ഏഴ് തിയതികളില്‍ നടക്കും. ഉദുമ എരോല്‍ പാലസില്‍ നടക്കുന്ന പാഠശാല ആറിനു ഉച്ചതിരിഞ്ഞ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ രണ്ടു ദിവസത്തെ ക്യാമ്പിന് നേതൃത്വംനല്‍കും. ദഅ്‌വത്ത്, ക്യാബിനറ്റ് സിസ്റ്റം, പദ്ധതി പഠനം, സാന്ത്വനം, ഓഫീസ് പബ്ലിക് റിലേഷന്‍സ്, ഇന്ററാക്ടീവ് സെഷന്‍, വിദാഅ്, അഹ്‌ലുസ്സുന്ന എന്നീ സെഷനുകളിലായി നടക്കുന്ന രണ്ടു ദിവസത്തെ ക്യാമ്പിന് സ്റ്റേറ്റ് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, എസ് ആര്‍ ജി അംഗങ്ങളായ അബ്ദുല്ല സഅദി ചെറുവാടി, ശറഫുദ്ദീന്‍ അഞ്ചാംപീടിക, ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പാഠശാലയില്‍ സംബന്ധിക്കേണ്ട പ്രതിനിധികള്‍ക്കായി പടന്നക്കാട്, കാസര്‍കോട് സുന്നി സെന്ററുകളില്‍ പ്രീ ക്യാമ്പ് സിറ്റിംഗ് നടന്നു. സിറ്റിംഗുകള്‍ക്ക് അബ്ദുല്‍ ഹമീദ്മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, ഹസ്ബുല്ലാഹ് തളങ്കര, അശ്‌റഫ് കരിപ്പൊടി നേതൃത്വം നല്‍കി. എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രീ ക്യാമ്പ് സിറ്റിംഗില്‍ സംബന്ധിക്കാത്തവര്‍ നാളെ ഉച്ചക്ക് ഒരു മണിക്ക് ജില്ലാ സുന്നി സെന്ററില്‍ ചേരുന്ന സ്‌പെഷ്യല്‍ സിറ്റിംഗില്‍ സംബന്ധിച്ച് പാഠശാലയിലേക്കുള്ള പ്രവേശനം ഉറപ്പിക്കും.