Connect with us

Kerala

വന്യമൃഗ ആക്രമണം: നഷ്ടപരിഹാരത്തുക പുതുക്കി

Published

|

Last Updated

മലപ്പുറം: വന്യമൃഗ ആക്രമണം മൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുക പുതുക്കി നിശ്ചയിച്ചു. 1980ല്‍ നിലവില്‍ വന്ന കേരള റൂള്‍സ് ഫോര്‍ കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് അനിമല്‍സ് ആക്ടിലാണ് പുതിയ ഭേദഗതികള്‍ വരുത്തിയത്. ഇത് പ്രകാരം വന്യമൃഗ- മനുഷ്യ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന മിക്ക വന്യജീവികളും വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂളുകളില്‍ ഉള്‍പ്പെടും. എന്നാല്‍ കടന്നല്‍, തേനീച്ച എന്നിവ ഈ ഗണത്തില്‍ പെടാത്തത് കാരണം ഇവയുടെ ആക്രമണത്തില്‍ പരുക്കേറ്റാല്‍ നഷ്ടപരിഹാരം ലഭിക്കില്ല. വന്യ ജീവി ആക്രമണത്തില്‍ സ്ഥായിയായ അംഗഭംഗം സംഭവിക്കുക, പരുക്കേല്‍ക്കുക എന്നിവക്ക് 75,000 രൂപ വരെയും വിള നാശം, വീട് നാശം, കന്നുകാലി നഷ്ടം എന്നിവക്ക് മുതലിന്റെ നൂറ് ശതമാനവും( പരമാവധി 75,000) രൂപ വരെയും മരണം സംഭവിച്ചാല്‍ മൂന്ന് ലക്ഷം രൂപയും ലഭിക്കും. വനത്തിന് പുറത്തു വെച്ച് പാമ്പുകടി കാരണമുള്ള മരണത്തിന് ഒരു ലക്ഷം രൂപയും മരിച്ച വ്യക്തിയുടെ ആശ്രിതര്‍ക്ക് ലഭിക്കും.

Latest