Connect with us

Kerala

കുട്ടികളുടെ അവകാശസംരക്ഷണം ഫ്രെയിംവര്‍ക്ക് നാലാഴ്ചക്കകം: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കായി എന്‍ ജി ഒ ഫ്രെയിം വര്‍ക്ക് നാലാഴ്ചക്കുളളില്‍ð പ്രഖ്യാപിക്കുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു.
പുതുതായി രൂപവത്കരിച്ച സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച രണ്ട് ദിവസത്തെ സംസ്ഥാനതല കണ്‍സള്‍ട്ടേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെ പരിചരിക്കുന്ന സന്നദ്ധസംഘടനകളിലെ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അവബോധം നല്‍കി വരികയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 61 ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. 140 മോഡല്‍ അങ്കണ്‍വാടികളുടെ നിര്‍മാണം ആരംഭിച്ചു. ഭിന്നശേഷിയുളള കുട്ടികള്‍ക്കായി ആരംഭിച്ച സംസ്ഥാനതല പദ്ധതി 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. നിയമം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിക്കണം. ദേശീയ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ കുശാല്‍ സിംഗ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ നീലാ ഗംഗാധരന്‍, സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ സംബന്ധിച്ചു.കുട്ടികള്‍ക്ക് സ്വന്തം വീടും പഠിക്കുന്ന വിദ്യാലയവും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഇന്നെന്നും മന്ത്രി പറഞ്ഞു.

Latest