സിറിയക്കെതിരെ സൈനിക നടപടി അമേരിക്കയുടെ ചുമതലയെന്ന് ഒബാമ

Posted on: September 1, 2013 12:33 am | Last updated: September 1, 2013 at 12:33 am
SHARE

bamaവാഷിംഗ്ടണ്‍: സിറിയക്കെതിരെ സൈനിക നടപടിയുണ്ടാവുമെന്ന് കൃത്യമായ സൂചന നല്‍കി പ്രസിഡന്റ് ഒബാമയുടെ പ്രസ്താവന. സിറിയയില്‍ സൈനികമായി ഇടപെടേണ്ടത് അമേരിക്കയുടെ ഉത്തരവാദിത്തം ആണെന്നും ഇതിനായി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം തേടുമെന്നും ഒബാമ പറഞ്ഞു. കുറഞ്ഞകാലത്തേക്കാണെങ്കിലും ശക്തമായ സൈനിക ഇടപെടലായിരിക്കും അമേരിക്ക നടത്തുകയെന്നും ഒബാമ പറഞ്ഞു. സൈനിക നടപടി ഏറ്റവും അടുത്തുതന്നെ നടക്കും. അത് ചിലപ്പോള്‍ അടുത്ത ദിവസമോ അടുത്ത ആഴ്ചയോ ആയിരിക്കും. സിറിയയില്‍ നടക്കുന്നതിനെതിരെ കണ്ണടക്കാന്‍ അമേരിക്കക്ക് കഴിയില്ലെന്നും ഒബാമ പറഞ്ഞു.

സൈന്യത്തിന്റെ പരമാധികാരി എന്ന നിലയില്‍ സൈനികാധിനിവേശത്തിന് ഉത്തരവിടാന്‍ ഒബാമക്ക് അധികാരമുണ്ടെങ്കിലും ഇത് ചര്‍ച്ച ചെയ്യണമെന്നാണ് ഒബാമയുടെ നിലപാട്.