വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയില്‍ ദുബൈ നില മെച്ചപ്പെടുത്തി

Posted on: August 31, 2013 9:37 pm | Last updated: August 31, 2013 at 9:37 pm
SHARE

dubai world trade centreദുബൈ: ലോകത്തെ വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയില്‍ ദുബൈ നില മെച്ചപ്പെടുത്തി. ലോകത്തിലെ 140 പ്രമുഖ നഗരങ്ങളെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ഗ്ലോബല്‍ ലൈവബിളിറ്റി റാങ്കിംഗിലാണ് ദുബൈ നഗരം 77ല്‍ നിന്നും 74.2ലേക്ക് നില മെച്ചപ്പെടുത്തിയത്.
അറബ് മേഖലയില്‍ തുടരുന്ന സങ്കര്‍ഷങ്ങളും പ്രതിസന്ധികളും മേഖലയിലെ പല നഗരങ്ങളെയും പട്ടികക്ക് പുറത്തേക്ക് എത്തിച്ചപ്പോഴാണ് ദുബൈ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ജി സി സി രാജ്യങ്ങളില്‍ നിന്നും കുവൈത്ത് സിറ്റിയാണ് ഒന്നാമത് എത്തിയത്. 81ാം സ്ഥാനത്ത് നിന്നാണ് കുവൈത്ത് സിറ്റി 72.1ലേക്ക് എത്തിയത്. മുമ്പ് 38.3 ആയിരുന്നു അറബ് മേഖലയില്‍ നിന്നുള്ള നഗരങ്ങളുടെ പട്ടികയിലെ പങ്കാളിത്വമെങ്കില്‍ ഇപ്പോഴത് 20.4 ആയി കുറഞ്ഞിരിക്കയാണ്. ട്രിപ്പോളിക്ക് വാസയോഗ്യതയില്‍ 19.9 ശതമാനം ഇടിവുണ്ടായി. കയ്‌റോയുടെ ഇടിവ് 5.9 ശതമാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here