Connect with us

Gulf

ദുബൈ അക്വേറിയത്തില്‍ പുതിയ അതിഥിയായി പെന്‍ഗ്വിന്‍ കുഞ്ഞ്‌

Published

|

Last Updated

ദുബൈ: വെള്ളത്തിനടിയിലെ കാഴ്ചബംഗ്ലാവെന്ന് പ്രസിദ്ധമായ ദുബൈ അക്വേറിയത്തില്‍ പുതിയ അതിഥിയെത്തി. അക്വേറിയത്തിലെ പെന്‍ഗ്വിന്‍ ദമ്പതികളായ റാമിക്കും സിറോക്കുമാണ് പുതിയ കുഞ്ഞ് പിറന്നിരിക്കുന്നത്.
ഹംബോള്‍ഡട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പെന്‍ഗ്വിനാണ് കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അക്വേറിയം അധികൃതര്‍ അടുത്ത മാസം 21 വരെ പെന്‍ഗ്വിന്‍ പാര്‍ട്ടിയെന്ന പേരില്‍ പ്രത്യേക ഉത്സവത്തിനും തുടക്കമിട്ടിട്ടുണ്ട്. 2011ല്‍ ഈ ദമ്പതികള്‍ കുഞ്ഞിന് ജന്മം നല്‍കിയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇവിടെ ഇതോടെ ഇത്തരം പെന്‍ഗ്വിനുകളുടെ എണ്ണം 17 ആയി ഉയര്‍ന്നിരിക്കയാണ്. ചിലിയാണ് ഹംബോള്‍ഡട്ട് പെന്‍ഗ്വിനുകളുടെ സ്വദേശം.
പൊതുവില്‍ ചൂടുള്ള കാലാവസ്ഥയില്‍ വളരുന്നവയും ആവാസവ്യവസ്ഥക്ക് സമീപത്തെ പാറക്കെട്ടുകളില്‍ കൂടുണ്ടാക്കുന്നവയുമാണ് ഇവയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു പെണ്‍ പെന്‍ഗ്വിനായ സിറോ മുട്ടയിട്ടത്. 40 ദിവസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം മുട്ട വിരിഞ്ഞതും കുഞ്ഞ് പുറത്തെത്തിയതും.

---- facebook comment plugin here -----

Latest