അല്‍ജസീറ ചാനല്‍ ഈജിപ്തില്‍ പൂര്‍ണമായി നിരോധിച്ചു

Posted on: August 31, 2013 8:35 pm | Last updated: August 31, 2013 at 8:36 pm
SHARE

mubashir misrകെയ്‌റോ: സംഘര്‍ഷം രൂക്ഷമാവുന്ന ഈജിപ്തില്‍ പ്രമുഖ ടെലിവിഷന്‍ ചാനലായ അല്‍ജസീറയുടെ ഈജിപ്ത്യന്‍ വിഭാഗമായ മുബാശിര്‍ മിസിര്‍ ചാനലിനെ പൂര്‍ണമായും നിരോധിച്ചു. മുര്‍സി അനുകൂലികളെ പിന്താങ്ങുന്നതുകാരണമാണ് ചാനലിനെതിരെ ഭരണകൂടം നിലപാടെടുത്തത്.

രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരാണ് ചാനലിന്റെ നിലപാട് എന്നും ചാനലിന് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്നും കാണിച്ചാണ് വിലക്ക്. ചാനലിന്റെ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് കനത്ത അതിക്രമങ്ങള്‍ നേരിടേണ്ടിവന്നു. ഇതിനകം തന്നെ നാലു റിപ്പോര്‍ട്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വിട്ടയക്കാന്‍ വേണ്ടി ആവശ്യമുള്ളത് ചെയ്യുമെന്നും ഇവരെ ചാനല്‍ ഏറ്റെടുക്കുമെന്നും അല്‍ജസീറ ഇംഗ്ലീഷ് വിഭാഗം അറിയിച്ചു.