തിമിര ശസ്ത്രക്രിയ; ഡോക്ടര്‍ക്കും ഹെഡ് നഴ്‌സിനും സസ്‌പെന്‍ഷന്‍

Posted on: August 31, 2013 8:19 pm | Last updated: August 31, 2013 at 8:19 pm
SHARE

കുന്നംകുളം: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തിമിരശസ്ത്രക്രിയയെത്തുടര്‍ന്ന് നാലുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്റ് ചെയ്തുകൊണ്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി. താലൂക്ക് ആശുപത്രിയിലെ ഡോ.പ്രദീപ്കുമാര്‍, ഹെഡ് നഴ്‌സ് എം രമണി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അണുബാധ കാരണമാണ് ഇവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത് എന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം.

കഴിഞ്ഞമാസം 22ന് ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്.