ചരമം: കുരുവട്ടൂര്‍ പൊന്മിളി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍

Posted on: August 31, 2013 4:52 pm | Last updated: August 31, 2013 at 4:53 pm
SHARE

moideen-kutty-master-newനരിക്കുനി: കുരുവട്ടൂര്‍ മച്ചക്കുളം പൊന്‍മിളി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ (67) നിര്യാതനായി. കുരുവട്ടൂര്‍ എ യു പി സ്‌കൂള്‍ റിട്ട അധ്യാപകന്‍, കുറ്റിപ്പുറം മഹല്ല് കമ്മറ്റി ജോ. സെക്രട്ടറി, നരിക്കുനി ബൈത്തുല്‍ ഇസ്സ ജോ. സെക്രട്ടറി, എസ് വൈ എസ് നരിക്കുനി സോണ്‍ വൈസ് പ്രസിഡന്റ്, ജില്ലാ കൗണ്‍സിലര്‍, പുല്ലാളൂര്‍ വാദിബദര്‍ എക്‌സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. എസ് വൈ എസിന്റെ സ്റ്റേറ്റ് കൗണ്‍സിലര്‍, കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളും നേരത്തെ വഹിച്ചിരുന്നു. മേഖലയില്‍ സംഘടനയുടെ പ്രധാന കാര്യദര്‍ശിയുമായിരുന്നു ഇദ്ദേഹം.

മക്കള്‍: മുഹമ്മദ് ശാഫി, മുഹമ്മദ് അസ്്‌ലം (ഇരുവരും കുവൈത്ത്), ശാഹിന, മരുമക്കള്‍: നുസൈറ, റുബീന, ഇസ്്മായില്‍ (ഖത്തര്‍). സഹോദരങ്ങള്‍:അസീസ്, പാത്തെയ്, ആയിശക്കുട്ടി, ആസിയ.

മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച വൈകീട്ട് 7ന് കുറ്റിപ്പുറം ജുമുഅ മസ്ജിദില്‍.