ചരമം: സിറാജ് മുന്‍ സ്‌പോര്‍ട്‌സ് എഡിറ്റര്‍ അഷ്‌റഫ് പേരാപുരത്ത്

Posted on: August 31, 2013 1:35 pm | Last updated: August 31, 2013 at 5:18 pm
SHARE

ashraf-deathചെറുവണ്ണൂര്‍: സിറാജ് മുന്‍ സ്‌പോര്‍ട്‌സ് എഡിറ്റര്‍ അഷ്‌റഫ് പേരാപുരത്ത്  (44) നിര്യാതനായി. ചെറുവണ്ണൂര്‍ സ്വദേശിയാണ്. ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏതാനും നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് 5.30ന് ചെറുവണ്ണൂര്‍ ടൗണ്‍ ജുമുഅ മസ്ജിദില്‍.

ദീര്‍ഘകാലം സിറാജില്‍ സ്‌പോര്‍ട്‌സ് എഡിറ്ററായിരുന്ന അഷ്‌റഫ് 2006ല്‍ കോഴിക്കോടന്‍ ഫുട്‌ബോളിനെക്കുറിച്ച് സിറാജില്‍ എഴുതിയ പരമ്പരക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡ് ലഭിച്ചിരുന്നു. പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും സ്‌പോട്‌സ് കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.