രഞ്ജിത്ത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചു

Posted on: August 31, 2013 5:00 pm | Last updated: September 1, 2013 at 10:25 am
SHARE

ranjith maheshwariന്യൂഡല്‍ഹി: മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചു. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. മുന്‍പ് രണ്ടു തവണ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിനാലാണ് കേന്ദ്ര കായിക മന്ത്രാലയം രഞ്ജിത്തിനെ പട്ടികയില്‍ നിന്നും നീക്കാന്‍ തീരുമാനിച്ചത്. ഉത്തേജക മരുന്ന് ഉപയോഗിച്ച് പിടിക്കപ്പെട്ടവര്‍ക്ക് അര്‍ജുന പുരസ്‌കാരം നല്‍കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.

നേരത്തെ അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ രഞ്ജിത്തിന്റെ പേരുമുണ്ടായിരുന്നു. ഇന്ന് നടക്കുന്ന പുരസ്‌കാരദാന ചടങ്ങിനായി രഞ്ജിത്ത് ഡല്‍ഹിയില്‍ എത്തുകയും ചെയ്തിരുന്നു. അവാര്‍ഡ് ലഭിക്കുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പുരസ്‌കാര ലിസ്റ്റില്‍ നിന്നും രഞ്ജിത്തിനെ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, അന്വേഷണത്തില്‍ രജ്ഞിത്ത് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മറ്റൊരു ദിവസം അവാര്‍ഡ് നല്‍കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here