ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

Posted on: August 31, 2013 12:28 pm | Last updated: August 31, 2013 at 12:42 pm
SHARE

Qna_TennisTableദോഹ: ഖത്തര്‍ ടെന്നീസ് അസോസിയേഷന്‍ ആഥിത്യമരുളുന്ന പത്തൊമ്പതാം ഏഷ്യാകപ്പ് യൂത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ഖത്തര്‍ ഹാന്‍ഡ്ബാള് ക്ലബ്ബിലും ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലുമായി സപ്തംബര്‍ മൂന്നു വരെയാണ് മത്സരങ്ങള്‍. ഖത്തര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 350 ഓളം ടെന്നീസ് താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും.വടക്കന്‍ കൊറിയ,തെക്കന്‍ കൊറിയ,മക്കാവ്,സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, തായ്‌ലണ്ട്, തുര്‍ക്കുമാനിസ്താന്‍, യമന്‍, ബംഗ്ലാദേശ്, ചൈന, തായ്‌പേയ്, ഹോങ്കോങ്, ഇന്ത്യ, ഇറാന്‍, ഇറാഖ്, ജപ്പാന്‍, ജോര്‍ദാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.