താനൂര്‍ ദുരന്തം: മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആര്യാടന്‍

Posted on: August 31, 2013 11:19 am | Last updated: August 31, 2013 at 11:48 am
SHARE

ARYADANകോഴിക്കോട്: താനൂരില്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ മരിച്ചവരുടെ ഖബറടക്കത്തിനും മറ്റുമായി വരുന്ന ചെലവ് അടിയന്തരമായി അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. അടുത്തയാഴ്ച ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനിക്കുമെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പ് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. എട്ട് പേരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോകും. കൊടക്കാട് മദ്രസയില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും. പ്രദേശത്ത് ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് മണിവരെ ഹര്‍ത്താല്‍ ആചരിക്കും.