Connect with us

National

കാശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ മരിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ദണ്ഡാര്‍ സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാല് തീവ്രവാദികള്‍ ഇന്ത്യന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് തീവ്രവാദികള്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. കൂടുതല്‍ തീവ്രവാദികള്‍ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈനികര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

---- facebook comment plugin here -----

Latest