സി.കെ. അബ്ദുല്ല മുസ്‌ല്യാര്‍ നിര്യാതനായി

Posted on: August 31, 2013 10:37 am | Last updated: August 31, 2013 at 10:40 am
SHARE

OBIT-ABDULLA MUSLIYAR KOTTIKKULAMഉദുമ: പ്രമുഖ പണ്ഡിതന്‍ കോട്ടിക്കുളത്തെ ഔള മുസ്‌ല്യാര്‍ എന്ന സി.കെ. അബ്ദുല്ല മുസ്‌ല്യാര്‍ (96) നിര്യാതനായി. കോട്ടിക്കുളം നൂറുല്‍ഹുദാ മദ്രസ്സയിലെ പഴയകാല അധ്യാപകനായിരുന്നു.

പരേതനായ അബ്ദുല്‍ഖാദര്‍ മുസ്‌ല്യാരുടെ മകനും പരേതനായ കോട്ടിക്കുളം അബ്ദുല്‍ അസീസ് ഖാദിരിയുടെ പിതൃസഹോദര പുത്രനുമാണ്.
ഭാര്യമാര്‍: പരേതരായ മറിയം, നഫീസ
മക്കള്‍: ഇബ്രാഹിം, സുഹ്‌റ, പരേതനായ അഹമ്മദ് മുസ്‌ല്യാര്‍ എരോല്‍, മരുമക്കള്‍: ഖദീജ, സുഹ്‌റ, പരേതനായ സിറാജ് മുസ്‌ല്യാര്‍.
സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് ഹാജി കണ്ണൂര്‍, അഹമ്മദ് ഹാജി, ഇബ്രാഹിം, മറിയമ്മ, ബീവി, ആയിഷ