ചേളാരി പോളിയില്‍ ആറ് സീറ്റ് എസ് എഫ് ഐക്ക്; കോട്ടക്കല്‍ ഗവ. വനിതാ പോളി യു ഡി എസ് എഫ് നേടി

Posted on: August 31, 2013 6:00 am | Last updated: August 31, 2013 at 10:26 am
SHARE

തിരൂരങ്ങാടി: ചേളാരിയിലെ തിരൂരങ്ങാടി ഗവ:പോളിടെക്‌നികില്‍ ഏഴില്‍ ആറ് സീറ്റുകളും എസ ്എഫ് ഐ നേടി. ഒരുസീറ്റ് എം എസ് എഫിന് ലഭിച്ചു.
ചെയര്‍പേഴ്‌സണായി കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി പി സമീറയും വൈസ് ചെയര്‍മാനായി ഇലക്ട്രിക്കല്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി വിപി സുനീഷും തിരഞ്ഞെടുക്കപ്പെട്ടു. വനിതാ വൈസ് ചെയര്‍മാനായി കമ്പ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി എം അശ്വതിയും ജനറല്‍ സെക്രട്ടറിയായി ഇലക്രോണിക്‌സ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി പി സുനിലും പോളി യൂനിയന്‍ കൗണ്‍സിലറായി ഇലക്‌ട്രോണിക് അഞ്ചാംസെമസ്റ്റര്‍ വിദ്യാര്‍ഥി സി സായുജും മാഗസിന്‍ എഡിറ്ററായി ഇലക്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷണന്‍ വിദ്യാര്‍ഥി ടിസൂരജും തെരെഞ്ഞെടുക്കപ്പെട്ടു.
എം എസ് എഫിന് ലഭിച്ച ഏക സീറ്റ് ആട്‌സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനമാണ്. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മൂണിക്കേഷന്‍ അഞ്ചാം സെമസ്റ്ററിലെ എം എസ് മഹബൂബാണ് വിജയിച്ചത്. എംഎസ് എഫ് കെ എസ ്‌യു എസ്‌ഐ ഒ, എ ബി വി പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയാണ് എസ് എഫ് ഐ വിജയിച്ചത്.ക്ലാസ് പ്രതിനിധി തെരെഞ്ഞെടുപ്പില്‍ ഒമ്പതില്‍ ആറും എസ് എഫ ്‌ഐ നേടി. ചേളാരിയില്‍ നടന്ന വിജയാഹ്ലാദപ്രകടനത്തിന് ഏരിയാ നേതാക്കളായ കെ അഖില്‍ കെ സുരേന്ദ്രന്‍ മോഹന്‍ ശംസീര്‍ ചേറക്കോട് നേതൃത്വം നല്‍കി.
കോട്ടക്കല്‍: ഗവ. വനിതാ പോളി തിരഞ്ഞെടുപ്പില്‍ യു ഡി എസ് എഫിന് വിജയം. ഒരു സീറ്റിലും എസ് എഫ് ഐക്ക് വിജയിക്കാനായില്ല. ഫാതിമ സുഹൈറ(ചെയര്‍ പേഴ്‌സന്‍), അസ്്‌ലമിയ്യ (വൈ.ചെയ.), കെ ഫസല (ജന.സെക്ര), റഹീന(എല്‍ പി ടി), പ്രനീസ (ഫൈനാര്‍ട്‌സ്), ഫിദ (മാഗസിന്‍), ജംസീറ (പി വി സി). നാല് സീറ്റ് കെ എസ് യുവിനും മൂന്ന് സീറ്റ് എം എസ് എഫിനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here