Connect with us

Gulf

അഗ്നിശമന സാമഗ്രി ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ പിഴ

Published

|

Last Updated

അബുദാബി: എമിറേറ്റിന്റെ പരിധിയിലുള്ള മുഴുവന്‍ വാഹനങ്ങളിലും കാലാവധിയുള്ള അഗ്നിശമന സാമഗ്രി കരുതാന്‍ ആഭ്യന്തരമന്ത്രാലയം അനുവദിച്ച സമയപരിധി ശനിയാഴ്ച അവസാനിക്കും.
തീയണക്കുന്ന ഉപകരണങ്ങളില്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കി പിടിക്കപ്പെട്ടാല്‍ ഞായര്‍ മുതല്‍ പിഴചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ ബോധവത്കരണ പരിപാടികള്‍ക്കു ശേഷമാണ് ഇത്തരമൊരു മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡ്രൈവര്‍മാരുടെയും വാഹനങ്ങളുടെയും സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് മുഴുവന്‍ വാഹനങ്ങളിലും “ഫയര്‍ എക്സ്റ്റിംഗ്യുഷര്‍” നിര്‍ബന്ധമായി ഉണ്ടാകണമെന്ന നിയമം കൊണ്ടുവന്നത്.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലുള്ള ഉപകരണങ്ങളായിരിക്കണം വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടത്. കാലാവധിയുള്ളതാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ വാഹന ഉടമകളോട് അഭ്യര്‍ഥിച്ചു.